2012 ഓഗസ്റ്റ്‌ 28 നു യുഗശില്പി നടത്തിയ കുടുംബ സംഗമത്തിന്റെ വീഡിയോ ഉടന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്
WELCOME TO YUGASILPI ARTS & SPORTS CLUB, KALAYANTHANI.
« »

1-യുഗശില്‍പ്പി കലയന്താനി

കലയന്താനിയിലെ കായിക പ്രതിഭകള്‍ക്കും കലാകാര•ാര്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനവും കരുത്തുറ്റ പിന്തുണയും നല്‍കിയ പ്രസ്ഥാനമാണ് യുഗശില്‍പ്പി.

2-യുഗശില്‍പ്പി കലയന്താനി

കര്‍മ്മനിരതരും സേവനസന്നദ്ധരുമായ ഒരു സംഘം ചെറുപ്പക്കാര്‍ ജീവന്‍ നല്‍കിയ കലാ-സാംസ്ക്കാരിക സംഘടന

3-യുഗശില്‍പ്പി കലയന്താനി

കല, സാഹിത്യം, സ്പോര്‍ട്ട്സ്, ജീവകാരുണ്യം, കൃഷി, തുടങ്ങിയ എല്ലാ മേഖലകളിലും യുഗശില്പി ഒരു വഴികാട്ടിയായി.

4-യുഗശില്‍പ്പി കലയന്താനി

കര്‍മ്മപാതയില്‍ കാലിടറാതെ മൂന്നു ദശാബ്ദം പിന്നിട്ട് ഇപ്പോള്‍ സ്വന്തം കാലില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നു ഈ കലാ സാംസ്ക്കാരിക കൂട്ടായ്മ.

5-യുഗശില്‍പ്പി കലയന്താനി

1979 ജൂലൈ 15 ന് കലയന്താനിയിലെ ഒരു വാടകമുറിയില്‍ പിറവികൊണ്ട യുഗശില്‍പ്പിക്ക് ഇന്ന് വയസ് 32

6-യുഗശില്‍പ്പി കലയന്താനി

രക്തദാനം , നേത്രദാനം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യുഗശില്‍പ്പി വഹിച്ച പങ്ക് എക്കാലവും ഓര്‍ത്തിരിക്കും ഈ ഗ്രാമവാസികള്‍.

7-യുഗശില്‍പ്പി കലയന്താനി

കാര്‍ഷിക പഠനക്ളാസുകള്‍ , ശില്‍പശാലകള്‍ , ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ച് യുവാക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും കര്‍ഷകര്‍ക്ക് ഉത്തേജനവും നല്‍കി യുഗശില്‍പ്പി.

8-യുഗശില്‍പ്പി കലയന്താനി

സ്വന്തമായി ഓഫീസ് മന്ദിരവും 150 അംഗങ്ങളുമുള്ള ഒരു മികച്ച സാംസാക്കാരിക സംഘടനയായി യുഗശില്‍പ്പി വളര്‍ന്നിരിക്കുന്നു.

9-യുഗശില്‍പ്പി കലയന്താനി

പേപ്പര്‍ ബാഗു നിര്‍മ്മാണ പരിശീലനം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനത്തിനായി 30 പേര്‍ക്ക് ഒരുമാസം സൌജന്യ ക്ളാസ്, തൊഴിലധിഷ്ഠിത കോഴ്സുകളെക്കുറിച്ചറിവുപകരാന്‍ കരിയര്‍ ഗൈഡന്‍സ് ക്ളാസ് തുടങ്ങിയവ യുഗശില്‍പ്പിയുടെ ശ്രദ്ധേയ കര്‍മ്മപരിപാടികളാണ്.

10-യുഗശില്‍പ്പി കലയന്താനി

കലയന്താനിയില്‍ പഞ്ചായത്തുവക സ്ഥലത്ത് നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ട്, അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരം, കാരംസ്-ചെസ് മത്സരം, തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കലയന്താനി സ്കൂള്‍ ഗ്രൌണ്ടില്‍ നടത്തിയ വോളിബോള്‍ മത്സരങ്ങള്‍ തുടങ്ങിയവ എടുത്തു പറയത്തക്ക നേട്ടങ്ങളാണ്.

11-യുഗശില്‍പ്പി കലയന്താനി

വനം വകുപ്പു വിതരണത്തിനു നല്‍കിയ 3000 ല്‍ പരം വൃക്ഷതൈകള്‍ വിതരണം ചെയ്തു സാമൂഹ്യവനവല്‍ക്കരണത്തില്‍ യുഗശില്‍പ്പി പങ്കാളിയായി.

12-യുഗശില്‍പ്പി കലയന്താനി

കലയന്താനിയില്‍ നടത്തിയ കന്നുകാലി പ്രദര്‍ശനം, ഓര്‍ക്കിഡ് ആന്തൂറിയം കൃഷികളെക്കുറിച്ചുള്ള ക്ളാസ്, മത്സ്യ കൃഷി സെമിനാറും മത്സ്യകുഞ്ഞുങ്ങളുടെ വിതരണവും, കര്‍ഷക സെമിനാര്‍, ജൈവകൃഷിയെക്കുറിച്ചും മണ്ണിര കമ്പോസ്റു നിര്‍മ്മാണത്തെപ്പറ്റിയുമുള്ള ക്ളാസ്, വ്യവസായസംരംഭ സെമിനാര്‍, ആട്, മുയല്‍ വളര്‍ത്തലിനെക്കുറിച്ച് പരിശീലന ക്ളാസ് തുടങ്ങിയവ കാര്‍ഷിക വ്യവസായിക മേഖലകളില്‍ യുഗശില്‍പ്പി ചെയ്ത സേവനങ്ങളാണ്.

13-യുഗശില്‍പ്പി കലയന്താനി

ക്ളബ്ബ് നടത്തിയരക്ത നിര്‍ണ്ണയ ക്യാമ്പ്, ആരോഗ്യ ബോധവല്‍ക്കരണ ക്ളാസ് തുടങ്ങിയവ ജനങ്ങളുടെ പ്രശംസ നേടിയ കര്‍മ്മ പരിപാടികളാണ്.

14-യുഗശില്‍പ്പി കലയന്താനി

കാറ്റത്തുലയാത്ത ദീപനാളമായി കലയന്താനി ടൌണിന്റെ ഹൃദയ ഭാഗത്ത് അനേകര്‍ക്ക് വെളിച്ചം പകര്‍ന്നും അജ്ഞര്‍ക്ക് വഴികാട്ടിയായും ദുര്‍ബ്ബലര്‍ക്ക് കൈത്താങ്ങായും തിളങ്ങി നില്‍ക്കുന്നു യുഗശില്‍പ്പി.

15-യുഗശില്‍പ്പി കലയന്താനി

കലയന്താനിയില്‍ പഞ്ചായത്തുവക സ്ഥലത്ത് നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ട്, അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരം, കാരംസ്-ചെസ് മത്സരം, തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കലയന്താനി സ്കൂള്‍ ഗ്രൌണ്ടില്‍ നടത്തിയ വോളിബോള്‍ മത്സരങ്ങള്‍ തുടങ്ങിയവ എടുത്തു പറയത്തക്ക നേട്ടങ്ങളാണ്.

16-യുഗശില്‍പ്പി കലയന്താനി

കല, സാഹിത്യം, സ്പോര്‍ട്ട്സ്, ജീവകാരുണ്യം, കൃഷി, തുടങ്ങിയ എല്ലാ മേഖലകളിലും യുഗശില്പി ഒരു വഴികാട്ടിയായി.

17-യുഗശില്‍പ്പി കലയന്താനി

ആകാശവാണിയുടെ വയലും വീടും പരിപാടിയോടനുബന്ധിച്ച് തൊടുപുഴയില്‍നടന്ന റാലിയില്‍ യുഗശില്‍പ്പി അവതരിപ്പിച്ച നിശ്ചലദൃശ്യം പൊതുജനശ്രദ്ധ ആകര്‍ഷിച്ചു. അത് സമ്മാനര്‍ഹമാവുകയും ചെയ്തു.

18-യുഗശില്‍പ്പി കലയന്താനി

പേപ്പര്‍ ബാഗു നിര്‍മ്മാണ പരിശീലനം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനത്തിനായി 30 പേര്‍ക്ക് ഒരുമാസം സൌജന്യ ക്ളാസ്, തൊഴിലധിഷ്ഠിത കോഴ്സുകളെക്കുറിച്ചറിവുപകരാന്‍ കരിയര്‍ ഗൈഡന്‍സ് ക്ളാസ് തുടങ്ങിയവ യുഗശില്‍പ്പിയുടെ ശ്രദ്ധേയ കര്‍മ്മപരിപാടികളാണ്.

19-യുഗശില്‍പ്പി കലയന്താനി

1997 ല്‍ നബാര്‍ഡിന്റെ സഹകരണത്തോടെ, യുഗശില്‍പ്പി മുന്നിട്ടിറങ്ങി കലയന്താനി ഫാര്‍മേഴ്സ് ക്ളബ്ബ് രൂപീകരിച്ചു. ക്ളബ്ബിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കലയന്താനി റബ്ബര്‍ ഉദ്പാദകസംഘം സംസ്ഥാനത്തെ മികച്ച ആര്‍.പി.എസ്. കളില്‍ ഒന്നാണ്.

Share

Delicious Facebook Digg Stumbleupon Favorites