
യുഗശില്‍പ്പി
പ്രതിഭാധനരായ നിരവധി കലാകാരന്‍മാര്‍ക്കും കായികതാരങ്ങള്‍ക്കും ജന്‍മം നല്‍കിയ നാടാണ് കലയന്താനി. സിനിമ, സീരിയല്‍, നാടകം, സംഗീതം, ചിത്രകല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ പ്രശസ്തിയും പുരസ്ക്കാരവും നേടിയിട്ടുള്ള ഒട്ടേറെ പ്രതിഭകള്‍ കലയന്താനി എന്ന കൊച്ചു ഗ്രാമത്തെ പ്രസിദ്ധമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ കായിക ചരിത്രത്തില്‍ കേരളത്തിലെ കായിക പ്രേമികള്‍ക്ക് അഭിമാനിക്കാന്‍ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നിരവധി കായികപ്രതിഭകളെ വാര്‍ത്തെടുത്ത ഈ നാട് 1970 മുതല്‍ ഒരു ദശാബ്ദക്കാലം വാര്‍ത്താമാധ്യമങ്ങളിലെ കായികപംക്തിയില്‍ നിറഞ്ഞുനിന്നിരുന്നു. പില്‍ക്കാലത്ത് ഭാരതത്തിന്റെ തന്നെ യശ്ശസ്സുയര്‍ത്തിയ കായികതാരങ്ങളില്‍ നിരവധിപേര്‍ നമ്മുടെ നാട്ടിലെ പരുക്കന്‍ മണ്ണില്‍ കായികവിദ്യയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചവരാണ്.
കലയന്താനിയിലെ കായിക പ്രതിഭകള്‍ക്കും കലാകാര•ാര്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനവും കരുത്തുറ്റ പിന്തുണയും നല്‍കിയ പ്രസ്ഥാനമാണ് യുഗശില്‍പ്പി. കര്‍മ്മനിരതരും സേവനസന്നദ്ധരുമായ ഒരു സംഘം ചെറുപ്പക്കാര്‍ ജീവന്‍ നല്‍കിയ ഈ കലാ-സാംസ്ക്കാരിക സംഘടന ഗ്രാമങ്ങളിലേക്കിറങ്ങിച്ചെന്നപ്പോള്‍ സമഗ്രമായ മാറ്റത്തിനു തുടക്കമായി . കല, സാഹിത്യം, സ്പോര്‍ട്ട്സ്, ജീവകാരുണ്യം, കൃഷി, തുടങ്ങിയ എല്ലാ മേഖലകളിലും യുഗശില്പി ഒരു വഴികാട്ടിയായി. കര്‍മ്മപാതയില്‍ കാലിടറാതെ മൂന്നു ദശാബ്ദം പിന്നിട്ട് ഇപ്പോള്‍ സ്വന്തം കാലില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നു ഈ കലാ സാംസ്ക്കാരിക കൂട്ടായ്മ.
1979 ജൂലൈ 15 ന് കലയന്താനിയിലെ ഒരു വാടകമുറിയില്‍ പിറവികൊണ്ട യുഗശില്‍പ്പിക്ക് ഇന്ന് വയസ് 29. രക്തദാനം , നേത്രദാനം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യുഗശില്‍പ്പി വഹിച്ച പങ്ക് എക്കാലവും ഓര്‍ത്തിരിക്കും ഈ ഗ്രാമവാസികള്‍. മാസം തോറും കാര്‍ഷിക പഠനക്ളാസുകള്‍ , ശില്‍പശാലകള്‍ , ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ച് യുവാക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും കര്‍ഷകര്‍ക്ക് ഉത്തേജനവും നല്‍കി യുഗശില്‍പ്പി. 1997 ല്‍ നബാര്‍ഡിന്റെ സഹകരണത്തോടെ, യുഗശില്‍പ്പി മുന്നിട്ടിറങ്ങി കലയന്താനി ഫാര്‍മേഴ്സ് ക്ളബ്ബ് രൂപീകരിച്ചു. ക്ളബ്ബിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കലയന്താനി റബ്ബര്‍ ഉദ്പാദകസംഘം സംസ്ഥാനത്തെ മികച്ച ആര്‍.പി.എസ്. കളില്‍ ഒന്നാണ്. ഇന്ന് സ്വന്തമായി ഓഫീസ് മന്ദിരവും 150 അംഗങ്ങളുമുള്ള ഒരു മികച്ച സാംസാക്കാരിക സംഘടനയായി യുഗശില്‍പ്പി വളര്‍ന്നിരിക്കുന്നു.
യുഗശില്‍പ്പി ജ•ം കൊണ്ടശേഷം പൊതുജനങ്ങള്‍ക്കുവേണ്ടി ആദ്യം കര്‍മ്മരംഗത്തിറങ്ങിയത് കലയന്താനി ഒന്നാരമല റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിനായിരുന്നു. പിന്നീട് തെക്കേ ഇന്ത്യയിലെ പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങളെ ഉള്‍പ്പെടുത്തി പഠന വിനോദയാത്ര നടത്തി.
നെഹൃ യുവക് കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തിയ കഥാപ്രസംഗ പരിശീലന പരിപാടി പുതുമയുള്ള ഇനമായിരുന്നു. ആകാശവാണിയുടെ വയലും വീടും പരിപാടിയോടനുബന്ധിച്ച് തൊടുപുഴയില്‍നടന്ന റാലിയില്‍ യുഗശില്‍പ്പി അവതരിപ്പിച്ച നിശ്ചലദൃശ്യം പൊതുജനശ്രദ്ധ ആകര്‍ഷിച്ചു. അത് സമ്മാനര്‍ഹമാവുകയും ചെയ്തു.
അഖില കേരളാടിസ്ഥാനത്തില്‍ ചെറുകഥാമത്സരം, കാര്‍ട്ടൂണ്‍ മത്സരം, ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലയിലെ ഫാര്‍മേഴ്സ്
ക്ളബ്ബുകളെ ഉള്‍പ്പെടുത്തി പേപ്പര്‍ ബാഗു നിര്‍മ്മാണ പരിശീലനം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനത്തിനായി 30 പേര്‍ക്ക് ഒരുമാസം സൌജന്യ ക്ളാസ്, തൊഴിലധിഷ്ഠിത കോഴ്സുകളെക്കുറിച്ചറിവുപകരാന്‍ കരിയര്‍ ഗൈഡന്‍സ് ക്ളാസ് തുടങ്ങിയവ യുഗശില്‍പ്പിയുടെ ശ്രദ്ധേയ കര്‍മ്മപരിപാടികളാണ്.
കായികരംഗത്തും യുഗശില്‍പ്പി ശ്രദ്ധേയമായ സംഭാവന നല്‍കി. കലയന്താനിയില്‍ പഞ്ചായത്തുവക സ്ഥലത്ത് നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ട്, അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരം, കാരംസ്-ചെസ് മത്സരം, തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കലയന്താനി സ്കൂള്‍ ഗ്രൌണ്ടില്‍ നടത്തിയ വോളിബോള്‍ മത്സരങ്ങള്‍ തുടങ്ങിയവ എടുത്തു പറയത്തക്ക നേട്ടങ്ങളാണ്.
വനം വകുപ്പു വിതരണത്തിനു നല്‍കിയ 3000 ല്‍ പരം വൃക്ഷതൈകള്‍ വിതരണം ചെയ്തു സാമൂഹ്യവനവല്‍ക്കരണത്തില്‍ യുഗശില്‍പ്പി പങ്കാളിയായി. 24 വര്‍ഷം മുമ്പു നട്ട ആ തൈകള്‍ ഇന്നു വന്‍വൃക്ഷങ്ങളായി പുരയിടങ്ങളില്‍ നില്‍ക്കുന്നതു കാണുമ്പോള്‍ യുഗശില്‍പ്പിക്ക് അഭിമാനവും ആഹ്ളാദവും.
കലയന്താനിയില്‍ നടത്തിയ കന്നു കാലി പ്രദര്‍ശനം, ഓര്‍ക്കിഡ് ആന്തൂറിയം കൃഷികളെക്കുറിച്ചുള്ള ക്ളാസ്, പച്ചക്കറി വിത്തുകള്‍ സൌജന്യമായി വിതരണം ചെയ്തത്, മത്സ്യ കൃഷി സെമിനാറും മത്സ്യകുഞ്ഞുങ്ങളുടെ വിതരണവും, എഫ്. എ. സി. റ്റി. യുടെ സഹകരണത്തോടെ നടത്തിയ കര്‍ഷക സെമിനാര്‍, ജൈവകൃഷിയെക്കുറിച്ചും മണ്ണിര കമ്പോസ്റു നിര്‍മ്മാണത്തെപ്പറ്റിയുമുള്ള ഡെമോണ്‍സ്ട്രേഷന്‍ ക്ളാസ്, മണ്ണിരക്കിറ്റുകളുടെ സൌജന്യ വിതരണം, വ്യവസായസംരംഭ സെമിനാര്‍, ആട്, മുയല്‍ വളര്‍ത്തലിനെക്കുറിച്ച് പരിശീലന ക്ളാസ് തുടങ്ങിയവ കാര്‍ഷിക വ്യവസായിക മേഖലകളില്‍ യുഗശില്‍പ്പി ചെയ്ത സേവനങ്ങളാണ്.
ആരോഗ്യ-ജീവകാരുണ്യ മേഖലകളിലും യുഗശില്‍പ്പിമികച്ച സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ ശ്രദ്ധേയമാണ് ക്ളബ്ബ് രൂപീകരിച്ച ബ്ളഡ് ബാങ്കും, നേത്രദാനഫോറവും. ക്ളബ്ബ് നടത്തിയരക്ത നിര്‍ണ്ണയ ക്യാമ്പ്, ആരോഗ്യ ബോധവല്‍ക്കരണ ക്ളാസ് തുടങ്ങിയവ ജനങ്ങളുടെ പ്രശംസ നേടിയ കര്‍മ്മ പരിപാടികളാണ്.
കാറ്റത്തുലയാത്ത ദീപനാളമായി കലയന്താനി ടൌണിന്റെ ഹൃദയ ഭാഗത്ത് അനേകര്‍ക്ക് വെളിച്ചം പകര്‍ന്നും അജ്ഞര്‍ക്ക് വഴികാട്ടിയായും ദുര്‍ബ്ബലര്‍ക്ക് കൈത്താങ്ങായും തിളങ്ങി നില്‍ക്കുന്നു യുഗശില്‍പ്പി. ഈ സംഘടനയുടെ വളര്‍ച്ചയില്‍ ഇന്നാട്ടിലെ ഓരോ വ്യക്തിയും പങ്കു വഹിച്ചിട്ടുണ്ട്. കൂടാതെ നന്ദിയോടെ സ്മരിക്കേണ്ട വ്യക്തിത്വങ്ങല്‍ ഏറെയുണ്ട്.
ക്ളബ്ബിന്റെ പ്രഥമ പ്രസിഡന്റ് ശ്രീ. കെ. ഒ. വര്‍ക്കിയെ ആദരവോടെ സ്മരിക്കുന്നു. ക്ളബ്ബ് തുടങ്ങുന്നതിനു മുന്‍കൈ എടുത്തതും യുവാക്കളെ സംഘടിപ്പിച്ചതും അദ്ദേഹമാണ്. ക്ളബ്ബിന്റെ ഔദ്യോഗിക ഭാരവാഹികളായിരുന്ന അന്തരിച്ച ശ്രീ. പി. എം. മാത്യൂ പുത്തന്‍പുരക്കലും ശ്രീ ടി.വി. ജോര്‍ജ്ജ് തടിക്കാട്ടിലും ക്ളബ്ബിനു നല്‍കിയ സേവനങ്ങല്‍ വിലപ്പെട്ടതാണ്.
കര്‍മ്മ രംഗത്ത് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട് യുഗശില്‍പ്പിക്ക്. ഈ ആഗ്രഹം മുന്‍നിര്‍ത്തി ക്ളബ്ബ് അംഗങ്ങളുടെ സാമ്പത്തിക സഹായത്തോടെ കെട്ടിടം പണിയാന്‍ കലയന്താനി ടൌണില്‍ സ്ഥലം വാങ്ങി. സൌകര്യപ്രദമായ സ്ഥലത്ത് സ്വന്തമായി കെട്ടിടം ഉണ്ടെങ്കില്‍ മാത്രമേ ഏതൊരു പ്രസ്ഥാനത്തിനും ദീര്‍ഘകാലം സജീവമായി നിലനില്‍ക്കാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം ഞങ്ങള്‍ മനസ്സിലാക്കി. ഇത് മുന്നില്‍ കണ്ട് കര്‍മ്മരംഗത്തിറങ്ങിയ ക്ളബ്ബ് അംഗങ്ങള്‍ ലക്ഷ്യം സാധിച്ചിട്ടേ വിശ്രമിച്ചുള്ളൂ. തുടര്‍ന്നും നല്ലവരായ നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണവും പിന്തുണയും യുഗശില്‍പ്പിക്കുണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. യുഗശില്‍പ്പി എക്കാലത്തും ഇന്നാട്ടുകാരുടെ ന•യ്ക്കും അഭിവൃദ്ധിക്കും വേണ്ടി കര്‍മ്മരംഗത്ത് ഉറച്ചു നില്‍ക്കുകയും ചെയ്യും.
0 comments:
Post a Comment